Welcome to SITC Forum
Posts

PRINT CERTIFICATE


സ്കൂള്‍ തലത്തില്‍ നടത്തുന്ന കലാമേളകള്‍ക്കും കായികമേളകളുടെയും സര്‍ട്ടിഫിക്കറ്റുകള്‍ പ്രിന്റ് ചെയ്യുന്നതിന് സഹായിക്കുന്ന Print Certificate എന്ന ഒരു സോഫ്റ്റ്‌വെയറാണ് ഇവിടെ അവതരിപ്പിക്കുന്നത്. മേളകള്‍ സംഘടിപ്പിക്കുന്നതിനുള്ള സോഫ്റ്റ്‌വെയര്‍ മുമ്പ് തയ്യാറആക്കി നല്‍കിയ കുണ്ടൂര്‍കുന്ന് TSNMHSS ലെ പ്രമോദ് മൂര്‍ത്തി സാര്‍ തന്നെയാണ് ഈ സോഫ്റ്റ്‌വെയറും തയ്യാറാക്കിയിരിക്കുന്നത്. സ്കൂളുകളില്‍ പ്രിന്റ് ചെയ്തിരിക്കുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ നമുക്കുള്‍പ്പെടുത്തേണ്ട ഫീല്‍ഡുകളുടെ ( പേര്, മല്‍സര ഇനം, വിഭാഗം, സ്ഥാനം, ക്ലാസ് എന്നിവ ) സ്ഥാനം ക്രമീകരിച്ച് തയ്യാറാക്കിയ ലിസ്റ്റില്‍ നിന്നും വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ എളുപ്പത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ പ്രിന്റ് ചെയ്തെടുക്കാവുന്നതാണ്.ഇതില്‍ നമുക്കാവശ്യമായ രീതിയില്‍ സര്‍ഫിക്കറ്റുകള്‍ pagesetup, top and left margins, gap between lines എന്നിവ ക്രമീകരിച്ച് കസ്റ്റമൈസ് ചെയ്ത് പ്രിന്റെടുക്കാന്‍ സാധിക്കുന്നതാണ്. സോഫ്റ്റ്‌വെയര്‍തയ്യാറാക്കി നാമുമായി പങ്ക് വെച്ച കുണ്ടൂര്‍ കുന്ന് സ്കൂളിലെ ഐ ടി ക്ലബിനെയും അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പ്രമോദ് മൂര്‍ത്തി സാറിനും ബ്ലോഗ് ടീമിന്റെ അഭിനന്ദനങ്ങള്‍

പ്രവര്‍ത്തന ക്രമം :
  1. Certificate_Printer.tar.gz എന്ന ഫയല്‍ Desktop ലേക്ക് download ചെയ്ത് extrat here ചെയ്യുക
  2. Certificate_Printer. എന്ന ഫോള്‍ഡര്‍ തുറന്ന് gq.sh എന്ന ഫയല്‍ rght clk ചെയ്ത് execute permission tick ചെയ്യുക.
  3. തുടര്‍ന്ന് gq.sh എന്ന ഫയല്‍ dbl clk ചെയ്ത് Run in Terminal കൊടുത്ത് നിങ്ങളുടെ system password നല്കി install ചെയ്യുക
  4. ഇപ്പോള്‍ Desktop ല്‍ PrintCert എന്ന ഫോള്‍ഡര്‍ ദൃശ്യമാകും.
  5. ഈ ഫോള്‍ഡറിലേക്ക് , നിങ്ങളുടെ സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ പേരുകള്‍ മാത്രമുള്ള ഒരു sampoorna യില്‍ നിന്നുള്ള export ചെയ്ത  "participants.csv" എന്ന ഫയല്‍ paste ചെയ്യുക-- പേരുകള്‍ മാത്രമുള്ള ഒരേ ഒരു കോളം മാത്രമുള്ള .csv ഫയലാകാന്‍ പ്രത്യേകം ശ്രദ്ധിക്കുക
  6. Application -‍>Universal Access->-printcert_certficate_generator എന്ന ക്രമത്തില്‍ ഈ പ്രോഗ്രാം പ്രവര്‍ത്തിപ്പിക്കാം. താഴെക്കാണുന്ന ജാലകം ദൃശ്യമാവും


Customization of the Certificate :
  1. opening window യിലെ Page SetUp എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക
  2. തുറന്നുവരുന്ന ജാലകത്തില്‍ Portrait, Landscape ഇവയില്‍ ആവശ്യമായത് തിരഞ്ഞെടുക്കുക
  3. TopMargin, Left Margin , Gap between lines ഇവ slider കള്‍ ഉപയോഗിച്ച് ക്രമീകരിക്കുക. Confirm ചെയ്യുക
  4. Print Certificate എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന ജാലകം ഉപയോഗിച്ച് പ്രിന്റ് ചെയ്ത് നോക്കുക
 ഈ പ്രവര്‍ത്തനം trial and error ലൂടെ നിങ്ങളുടെ സര്‍ട്ടിക്കറ്റിന്റെ അതേ വലിപ്പത്തിലുള്ള പേപ്പര്‍ വച്ച് പരീക്ഷിച്ച് ശരിയാക്കുക..... 
 
Generate Certificate എന്ന ജാലകത്തിലെ Name,Event,Category,Place എന്നീ ബട്ടണുകളില്‍ ക്ലിക്ക് ചെയ്ത് വലതുവശത്തുള്ള drop list കളില്‍ നിന്ന് ആവശ്യമായ വിവരങ്ങള്‍ സെലക്റ്റ് ചെയ്യുക.
Class എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ വലത് വശത്തെ കള്ളിയില്‍ 10A or 10B .... എന്ന രീതിയില്‍ ടൈപ്പ് ചെയ്യുക.
Desktop ലെ PrintCert എന്ന ഫോള്‍ഡറില്‍ students.csv എന്ന ഫയല്‍ paste ചെയ്തിട്ടില്ലെങ്കില്‍ , കുുട്ടിയുടെ പേര് മാത്രം വലതുവശത്തെ കള്ളിയില്‍ ടൈപ്പ് ചെയ്യേണ്ടിവരും.......
പരീക്ഷിക്കുക..... അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ന്യൂനതകളും അറിയിക്കുക
Click Here to Download  Certificate_Printer.tar.gz

Rate this article

Getting Info...

Post a Comment

Cookies Consent

This website uses cookies to ensure you get the best experience on our website.

Cookies Policy

We employ the use of cookies. By accessing Lantro UI, you agreed to use cookies in agreement with the Lantro UI's Privacy Policy.

Most interactive websites use cookies to let us retrieve the user’s details for each visit. Cookies are used by our website to enable the functionality of certain areas to make it easier for people visiting our website. Some of our affiliate/advertising partners may also use cookies.