Welcome to SITC Forum

Minority Pre-Metric & NMMS Scholarship

 


           2020-21 അധ്യയനവര്‍ഷത്തെ മൈനോരിറ്റി പ്രീ-മെട്രിക്ക് സ്‌കോളര്‍ഷിപ്പിനും 2019-20 അധ്യയനവര്‍ഷം NMMS ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് തുക ലഭിക്കുന്നതിനായി നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി വിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍ പുറത്തിറങ്ങിയിട്ടുണ്ട് . ഇതനുസരിച്ച് മൈനോരിറ്റി വിഭാഗങ്ങളായ മുസ്ലീം, കൃസ്‌ത്യന്‍, പാഴ്‌സി, സിഖ് വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കാണ് നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ വഴി ഈ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാവുന്നത് . അപേക്ഷ സമര്‍പ്പിക്കേണ്ടത് എങ്ങിനെ എന്ന വിശദാംശങ്ങള്‍ സര്‍ക്കുലറില്‍ വിശദമായി സൂചിപ്പിച്ചിട്ടുണ്ട് .Scholarship Portalലിലേക്കും വിവിധ പേജുകളിലേക്കുള്ള ലിങ്കുകളും SITC FORUM ബ്ലോഗിലെ Scholarships എന്ന ലിങ്കില്‍ ലഭ്യമാണ്.

  • മൈനോരിറ്റി പ്രീമെട്രിക്ക് സ്കോളര്‍ഷിപ്പ് സര്‍ക്കുലര്‍ ഇവിടെ
  • മെറിറ്റ്-കം-മീന്‍സ്  സ്കോളര്‍ഷിപ്പ് സര്‍ക്കുലര്‍ ഇവിടെ
  • സ്‌കോളര്‍ഷിപ്പ്  പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക( ഈ ലിങ്കില്‍ ലഭിക്കുന്ന പേജില്‍ അവസാനം കാണുന്ന ചതുരങ്ങളില്‍ ടിക്ക് മാര്‍ക്ക് നല്‍കി Continue അമര്‍ത്തുക)
  • Fresh Application സമര്‍പ്പിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക 
  • Renewal നായി ഇവിടെ ക്ലിക്ക് ചെയ്യുക
  • School/Institution Login ഇവിടെ
  • Profile Updation ചെയ്യുന്ന വിധം ഇവിടെ
 Institution Password നഷ്ടപ്പെട്ടാല്‍ എങ്ങനെ കണ്ടെത്താം
  • നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടലിന്റെ Home Page ലെ Institute Login എന്ന പേജില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന പുതിയ പേജില്‍ School / Institute Forgot Password? എന്നതില്‍ ക്ലിക്ക് ചെയ്യുക . ലഭിക്കുന്ന ജാലകത്തില്‍ School / Institute User ID നല്‍കി Submit ബട്ടണ്‍ നല്‍കിയാല്‍ മുമ്പ് രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പരിലേക്ക് OTP ലഭിക്കും. ഇത് നല്‍കി പുതിയ പാസ്‌വേര്‍ഡ് ലഭ്യമാക്കാം 
സ്കൂള്‍ ഫീസ് , മുതലായവ എത്ര വീതം നല്‍കണം?‌
  • ഗവ / എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ Tuition Fees , Admission Fees ഇവ 0 ആയും Miscellaneous Expenses ആയി  1000 മുതല്‍  5000 വരെയുള്ള തുക നല്‍കാവുന്നതാണ് എന്നായിരുന്നു മുന്‍ വര്‍ഷങ്ങളിലെ നിര്‍ദ്ദേശം. സ്കൂള്‍ പ്രൊഫൈലില്‍ സ്കൂള്‍ അധികൃതര്‍ ചേര്‍ക്കുന്ന ഫീസ് സോഫ്റ്റ്‌വെയര്‍ മുഖാന്തരം ചേര്‍ക്കുന്നതാണ് എന്നാണ് ഇപ്രാവശ്യം സര്‍ക്കുലറില്‍ പറയുന്നത്.
 
Institution വിവരങ്ങള്‍ നഷ്ടപ്പെട്ടാല്‍ കണ്ടെത്തുന്നതിന് മാര്‍ഗങ്ങളുണ്ടോ?
  • National Scholarship Portal Home പേജില്‍ Search for Institute എന്നതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ജാലകത്തില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കി (സംസ്ഥാനം, ജില്ല, സ്ഥാപനം) ഇവ തിരഞ്ഞെടുത്ത് Captcha നല്‍കി Get Institution List എന്നതില്‍ ക്ലിക്ക് ചെയ്താല്‍ ആ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ലയിലെ സ്ഥാപനങ്ങളുടെ ലിസ്റ്റ് ലഭിക്കും ഇതില്‍ നിന്നും സ്ഥാപനത്തിന്റെ വിശദാംശങ്ങള്‍ അറിയാന്‍ സാധിക്കും

അപേക്ഷ സമര്‍പ്പിക്കുന്നതിന് രണ്ട് ഘട്ടങ്ങള്‍ ആണ് ഉള്ളത്. 

   ആദ്യഘട്ടത്തില്‍ നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടില്ലാത്ത വിദ്യാര്‍ഥികള്‍ പുതുതായി രജിസ്റ്റര്‍ ചെയ്യുകയും(സ്കോളര്‍ഷിപ്പ് പോര്‍ട്ടലിലെ NEW REGISTRATION എന്ന ലിങ്ക് വഴി) മുന്‍ വര്‍ഷങ്ങളില്‍ രജിസ്റ്റര്‍ ചെയ്‌തവര്‍ (സ്കോളര്‍ഷിപ്പ് പോര്‍ട്ടലിലെ Login എന്ന ലിങ്ക് വഴി)വഴിയുമാണ് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടത്. ഈ നടപടികള്‍ വഴി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുമ്പോള്‍ രജിസ്റ്റര്‍ ചെയ്യുന്ന മൊബൈലില്‍ ഒരു ആപ്ലിക്കേഷന്‍ ഐ ഡിയും പാസ്‌വേര്‍ഡും ലഭിക്കും , ഇതുപയോഗിച്ച് സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലിലെ Login to apply എന്ന ലിങ്കിലൂടെ പ്രവേശിച്ച് പാസ്‌വേര്‍ഡ് റീസെറ്റ് ചെയ്യണം. ഈ ആപ്ലിക്കേഷന്‍ ഐ ഡിയും പാസ്‌വേര്‍ഡും മറന്ന് പോകാതെ കുറിച്ച് വെക്കാന്‍ രക്ഷകര്‍ത്താക്കളോട് നിര്‍ദ്ദേശിക്കുക. തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് ഇവ ആവശ്യമായി വരും. അതിന് ശേഷം സര്‍ക്കുലറില്‍ 8 മുതല്‍ 16 വരെ പേജില്‍ അപേക്ഷ സമര്‍പ്പിക്കേണ്ട വിധം സ്‌ക്രീന്‍ഷോട്ടുകളുടെ സഹായത്തോടെ വിശദീകരിച്ചിട്ടുണ്ട്. 

സ്കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ അപേക്ഷിക്കുന്നതിന് മുമ്പ് രക്ഷകര്‍ത്താക്കളോട് നല്‍കേണ്ട നിര്‍ദ്ദേശങ്ങള്‍

  1. രജിസ്ട്രേഷന്‍ സമയത്ത് നല്‍കുന്ന മൊബൈല്‍ നമ്പര്‍ മാറരുത്
  2. മുസ്ലീം, കൃസ്‌ത്യന്‍, സിഖ്, ജൈനര്‍, പാഴ്‌സി വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് മാത്രമാണ് ഈ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാവുന്നത്
  3. കുട്ടിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് നമ്പര്‍, IFSC Code, മൊബൈല്‍നമ്പര്‍ ആധാര്‍ നമ്പര്‍ ജനനതീയതി എന്നിവ തെറ്റായി രേഖപ്പെടുത്തരുത് .(NSPയുടെ പോര്‍ട്ടലിലെ FAQ വില്‍ For pre matric scholarship scheme, where students do not have their own bank account, parents can provide their own account details. However, parents account number can only be used against scholarship applications for maximum two children എന്ന് പറയുന്നുണ്ടെങ്കിലും സര്‍ക്കുലറില്‍ ഇക്കാര്യം വ്യക്തമാക്കുന്നില്ല. അതിനാല്‍ കുട്ടിയുടെ പേരിലുള്ള അക്കൗണ്ട് വിവരങ്ങള്‍ നല്‍കുന്നതാണ് ഉചിതം)
  4. ആധാര്‍ കാര്‍ഡ് ഇല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് നാഷണല്‍ സ്കോളര്‍ഷിപ്പ് പോര‍്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി വിദ്യാലയത്തില്‍ നിന്നും  Bonafide student certificate ഉം ബാങ്ക് പാസ്‌ബുക്കിലെ ആദ്യപേജിന്റെ കോപ്പിയും(ഫോട്ടോ ഉള്‍പ്പെട്ട) സ്‌കാന്‍ ചെയ്‌ത് അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്
  5. അപേക്ഷിക്കുന്ന അവസരത്തില്‍ വിദ്യാലയത്തിന്റെ പേര്  തെറ്റ് കൂടാതെ തിരഞ്ഞെടുക്കണം
  6. അപേക്ഷ സമര്‍പ്പിക്കുന്ന കുട്ടികളുടെ പേര് ബാങ്ക് അക്കൗണ്ടിലും ആധാര്‍ കാര്‍ഡിലും സ്കൂള്‍ രേഖയിലും ഒരേപോലെ ആയിരിക്കണം
  7. വാര്‍ഷികവരുമാനം ഒരു ലക്ഷം രൂപയില്‍ കുറവായിരിക്കണം
  8. കഴിഞ്ഞ അധ്യയനവര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 50%ത്തിലധികം മാര്‍ക്ക് ഉണ്ടായിരിക്കണം. ഒന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് നിബന്ധന ഇല്ല
  9. ഒരു കുടുംബത്തില്‍ നിന്നും രണ്ട് കുട്ടികള്‍ക്ക് മാത്രമേ അപേക്ഷിക്കാനാവൂ
  10. കഴിഞ്ഞ വര്‍ഷം അപേക്ഷിച്ചവര്‍ ആ സമയത്ത് ഉപയോഗിച്ച യൂസര്‍ ഐ ഡിയും പാസ്‌വേര്‍ഡുമാണ് ഉപയോഗിക്കേണ്ടത്
  11. ഈ വര്‍ഷം അപേക്ഷിക്കുമ്പോള്‍ യൂസര്‍ ഐ ‍ഡി , പാസ്‌വേര്‍ഡ് മറന്ന് പോകാതെ എഴുതി സൂക്ഷിക്കുക
  12. ഓണ്‍ലൈനായി അപേക്ഷ  സമര്‍പ്പിച്ച ശേഷം പ്രിന്റ് ഔട്ട് സ്കൂളില്‍ നല്‍കാന്‍ മറക്കരുത്
  13. ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ അപേക്ഷ സമര്‍പ്പിക്കുന്ന അവസരത്തില്‍ അധ്യയനവര്‍ഷം ആരംഭിച്ച തീയതി 01/06/2020 എന്നാണ് ചേര്‍ക്കേണ്ടത്
  14. പ്രീമെട്രിക്ക് സ‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്ന കുട്ടികള്‍ക്ക് മറ്റ് കേന്ദ്രാവിഷ്ഠിത സ്‌കോളര്‍ഷിപ്പുകള്‍ക്ക് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല
  15. കഴിഞ്ഞ വര്‍ഷം സ്‌കോളര്‍ഷിപ്പ് ലഭിച്ച വിദ്യാര്‍ഥികള്‍ Renewal ആയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്
  16. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാനദിവസം ഒക്ടോബര്‍ 31 ആയിരിക്കും
  17. ഒരു മൊബൈല്‍ നമ്പറില്‍ രണ്ട് കുട്ടികള മാത്രമേ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കൂ
  18. ബാങ്ക് അക്കൗണ്‍ ആധാറുമായി ബന്ധിപ്പിച്ചിരിക്കണം (ബാങ്ക് അക്കൗണ്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)

 

  • നിലവില്‍ നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്‍‌തിട്ടില്ലാത്ത വിദ്യാലയങ്ങളെ പുതുതായി രജിസ്റ്റര്‍ ചെയ്യുന്നതെങ്ങനെ എന്ന് വിശദീകരിക്കുന്ന പ്രസന്റേഷന്‍ ഇവിടെ
  • വിദ്യാലയം രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ടോ എന്നും രജിസ്റ്റര്‍ ചെയ്‌ത വിശദാംശങ്ങളും അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

 

Rate this article

Getting Info...

Post a Comment

Cookies Consent

This website uses cookies to ensure you get the best experience on our website.

Cookies Policy

We employ the use of cookies. By accessing Lantro UI, you agreed to use cookies in agreement with the Lantro UI's Privacy Policy.

Most interactive websites use cookies to let us retrieve the user’s details for each visit. Cookies are used by our website to enable the functionality of certain areas to make it easier for people visiting our website. Some of our affiliate/advertising partners may also use cookies.