Welcome to SITC Forum

ഹയര്‍ സെക്കണ്ടറി ഏകജാലക പ്രവേശനം

 


             പ്ലസ്‌വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആദ്യ ലിസ്റ്റ് പ്രകാരമുള്ള വിദ്യാർഥി പ്രവേശനം സെപ്റ്റംബർ 14 മുതൽ 19 വരെ കോവിഡ് 19 ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നടക്കും. അലോട്ട്‌മെന്റ് വിവരങ്ങൾ അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in  ലെ  Candidate Login-SWS ലെ  First Allot Results എന്ന ലിങ്കിലൂടെ ലഭിക്കും. അപേക്ഷയിൽ രജിസ്റ്റർ ചെയ്ത മൊബൈലിലേയ്ക്ക് അലോട്ട്‌മെന്റ് സ്റ്റാറ്റസ് ലഭ്യമാകും. അലോട്ട്‌മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ  First Allot Results  എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്ട്‌മെന്റ് ലെറ്ററിലെ നിർദ്ദിഷ്ട തിയതിയിലും സമയത്തും പ്രവേശനത്തിനായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ രക്ഷകർത്താവിനോടൊപ്പം ആഗസ്റ്റ് നാലിന് പ്രസിദ്ധീകരിച്ച സർക്കുലർ പ്രകാരം ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം. വിദ്യാർഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്‌മെന്റ് ലെറ്റർ അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ നിന്നും പ്രിന്റ് എടുത്ത് അഡ്മിഷൻ സമയത്ത് നൽകും. ആദ്യ അലോട്ട്‌മെന്റിൽ ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. പ്രവേശന സമയത്ത് ജനറൽ റവന്യൂവിൽ അടയ്‌ക്കേണ്ട ഫീസ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷനു ശേഷം കാൻഡിഡേറ്റ് ലോഗിനിലെ  Fee Payment എന്ന ലിങ്കിലൂടെ ഓൺലൈനായി അടയ്ക്കാം. ഇത്തരത്തിൽ ഓൺലൈനായി ഫീസടക്കാൻ കഴിയാത്തവർക്ക് സ്‌കൂളിൽ ഫിസടയ്ക്കാം. മറ്റ് ഓപ്ഷനുകളിൽ അലോട്ട്‌മെന്റ് ലഭിക്കുന്നവർക്ക് ഇഷ്ടാനുസരണം താൽക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. താൽകാലിക പ്രവേശനത്തിന് ഫീസടയ്‌ക്കേണ്ടതില്ല. താൽകാലിക പ്രവേശനം നേടുന്നവർക്ക് ആവശ്യമെങ്കിൽ തെരഞ്ഞെടുത്ത ഏതാനും ഉയർന്ന ഓപ്ഷനുകൾ മാത്രമായി റദ്ദാക്കാം. ഇതിനുള്ള അപേക്ഷയും പ്രവേശനം നേടുന്ന സ്‌കൂളിലാണ് നൽകേണ്ടത്. അലോട്ട്‌മെന്റ് ലഭിച്ചിട്ടും താൽകാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാർഥികളെ തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പരിഗണിക്കില്ല. വിദ്യാർഥികൾക്ക് തങ്ങൾ അപേക്ഷിച്ച ഓരോ സ്‌കൂളിലേയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങൾ പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാർഥികളെല്ലാം അവര്‍ക്ക് ലഭ്യമാകുന്ന അലോട്ട്‌മെന്റ് ലെറ്ററില്‍ പ്രവേശനത്തിന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന തീയതിയിലും സമയത്തും ഹാജരാകണം. സെപ്റ്റംബര്‍ 14ന് ആരംഭിച്ച് സെപ്റ്റംബര്‍ 19ന് വൈകിട്ട് 5 മണിക്ക് അവസാനിക്കുന്ന രീതിയിലാണ് വിദ്യാര്‍ഥികള്‍ക്ക് സമയക്രമം നല്‍കുക. നിശ്ചിത സമയത്ത് ഹാജരാകാന്‍ സാധിക്കാത്ത വിദ്യാര്‍ഥിയുടെ രക്ഷകര്‍ത്താവ് പ്രിന്‍സിപ്പാളിന്റെ മുന്‍കൂര്‍ അനുമതി വാങ്ങി പ്രിന്‍സിപ്പല്‍ നിര്‍ദ്ദേശിക്കുന്ന സമയത്ത് വേണം പ്രവേശനത്തിന് ഹാജരാകാന്‍.
       ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് രണ്ടാമത്തെ അലോട്ട്‌മെന്റിനു ശേഷം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി പുതിയ അപേക്ഷകൾ സമർപ്പിക്കാം. മുഖ്യ ഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയതുമൂലവും ഫൈനൽ കൺഫർമേഷൻ നൽകാത്തതിനാലും അലോട്ട്‌മെന്റ് പരിഗണിക്കാത്ത അപേക്ഷകർക്കും സപ്ലിമെന്ററി ഘട്ടത്തിൽ പുതിയ അപേക്ഷകൾ സമർപ്പിക്കാം. സ്‌പോർട്‌സ് ക്വാട്ട അലോട്ട്‌മെന്റ് റിസൾട്ടും ഇതിനോടൊപ്പം പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് വിവരങ്ങൾ അഡ്മിഷൻ വെബ്‌സൈറ്റിലെ  Candidate Login-Sports ലെ  Sports Results എന്ന ലിങ്കിൽ ലഭിക്കും. അഡ്മിഷൻ സെപ്റ്റംബർ 14 മുതൽ 19 വരെ ആയിരിക്കും. വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള നിർദ്ദേശങ്ങളനുസരിച്ച് നിശ്ചിത സമയത്തിനുള്ളിൽ പ്രിൻസിപ്പൽമാർ പ്രവേശന നടപടികൾ പൂർത്തിയാക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. ഇതുവരേയും ക്യാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കാത്തവർ സെപ്റ്റംബർ 12ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് നിർബന്ധമായും സൃഷ്ടിക്കണം.

                          വിദ്യാര്‍ഥികള്‍ പ്രവേശനപോര്‍ട്ടലായ HSCAP ലെ Candidate Loginലൂടെ  കിട്ടുന്ന രണ്ട് പേജുള്ള അലോട്ട്‌മെന്റ് ലെറ്ററും യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി (അപേക്ഷകർ പ്രവേശന സമയത്ത് യോഗ്യത സർട്ടിഫിക്കറ്റ്(SSLC Marklist), വിടുതൽ സർട്ടിഫിക്കറ്റ്(TC), സ്വഭാവ സർട്ടിഫിക്കറ്റ്(Conduct Certificate), ബോണസ് പോയന്റ്, ടൈബ്രേക്ക് എന്നിവ അവകാശപ്പെട്ടിട്ടുള്ള സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. യോഗ്യത സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലെങ്കിൽ വെബ്‌സൈറ്റിൽ നിന്ന് ലഭിക്കുന്ന പ്രിൻറ് ഔട്ട് ഹാജരാക്കിയാൽ മതിയാകും. ഒറിജിനൽ സർട്ടിഫിക്കറ്റ് ഹാജരാകാൻ വിദ്യാർഥികൾക്ക് സാവകാശം ലഭിക്കും.) വേണം പ്രവേശനത്തിന് ഹാജരാകാന്‍. അലോട്ട്‌മെന്റ് ലെറ്ററിന്റെ ഒന്നാമത്തെ പേജില്‍ ഹാജരാക്കുന്ന രേഖകളുടെ വിവരങ്ങള്‍ നല്‍കി വിദ്യാര്‍ഥിയും രക്ഷകര്‍ത്താവും ഒപ്പിട്ടിരിക്കണം. അടുത്ത ഘട്ടം അലോട്ട്‌മെന്റില്‍ പരിഗണിക്കേണ്ട വിദ്യാര്‍ഥികള്‍ താല്‍ക്കാലിക പ്രവേശനം ആണ് തേടേണ്ടത്. അവര്‍ക്ക് അടുത്ത ഘട്ടം അലോട്ട്‌മെന്റിന് മുമ്പ് തിരഞ്ഞെടുത്ത ഏതാനും ഉയര്‍ന്ന ഓപ്‌ഷനുകള്‍ മാത്രമായി ക്യാന്‍സല്‍ ചെയ്യാന്‍ അവസരമുണ്ട്. ഇതിനുള്ള അപേക്ഷ താല്‍ക്കാലിക പ്രവേശനം തേടുന്ന വിദ്യാലയത്തിലെ പ്രിന്‍സിപ്പലിന് എഴുതി നല്‍കണം.

      കേരളത്തിലെ പൊതു പരീക്ഷ ബോർഡിൽ നിന്ന് എസ്.എസ്.എൽ.സി പാസായവർക്ക് കുറഞ്ഞ പ്രായപരിധിയില്ല. എന്നാൽ മറ്റു ബോർഡുകളുടെ പരീക്ഷകൾ വിജയിച്ചവർക്ക് കുറഞ്ഞ പ്രായപരിധിയിലും കൂടിയ പ്രായപരിധിയിലും ആറ് മാസം ഇളവ് ലഭിക്കാൻ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ അനുമതി ആവശ്യമാണ്. വിഭിന്ന ശേഷി വിഭാഗത്തിൽ പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികൾ 40 ശതമാനത്തിൽ കുറയാത്ത വൈകല്യമുണ്ടെന്ന് തെളിയിക്കുന്ന അംഗീകൃത മെഡിക്കൽ ബോർഡിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. സമുദായ സംവരണം പരിശോധിക്കുന്നതിന് എസ് എസ് എൽ സി ബുക്കിലെ വിവരങ്ങൾ മതിയാകും. താമസിക്കുന്ന പഞ്ചായത്ത്, താലൂക്ക് എന്നിവയുടെ ആനുകൂല്യം ലഭിക്കുന്നവർ എസ് എസ് എൽ സി ബുക്കിൽ ആ വിവരങ്ങൾ ഇല്ലങ്കിൽ റേഷൻ കാർഡോ, വില്ലേജ് ഓഫീസിൽ നിന്നുള്ള നേറ്റിവിറ്റി സർട്ടിഫിക്കറ്റോ ഹാജരാക്കണം. എൻ സി സിയ്ക്ക് 75 ശതമാനം ഹാജരും, സ്‌കൗട്ട് വിഭാഗത്തിൽ പുരസ്‌ക്കാർ സർട്ടിഫിക്കറ്റും ബന്ധപ്പെട്ട വിഭാഗത്തിൽ നിന്ന് ഹാജരാക്കണം.
       ആർമി / നേവി / എയർഫോഴ്‌സ് എന്നീ സേനാ വിഭാഗങ്ങളിലെ ആശ്രിതർ പ്രസ്തുത ജവാന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. വിരമിച്ച ജവാന്റെ ആശ്രിതർ സൈനിക വെൽഫെയർ ബോർഡിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണം.
       നീന്തൽ അറിവിനുള്ള ബോണസ് പോയന്റ് ലഭിച്ചത് തെളിയിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മേധാവികൾ നൽകുന്ന സർട്ടിഫിക്കറ്റ് മതിയാകും. സ്റ്റുഡൻഡ് പോലീസ് കേഡറ്റുകൾ എസ് പി സി പ്രൊജക്റ്റ് കേരള നൽകുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം. ടൈബ്രേക്കിന് പോയന്റ് നൽകിയ ഇനങ്ങളിൽ പത്താം ക്ലാസ് പഠിച്ചിരുന്ന സമയത്ത് പങ്കെടുത്തവയാക്കിരിക്കണം. എക്‌സ്ട്രാ കരിക്കുലർ ആക്ടിവിറ്റികൾക്കും കോ-കരികുലർ ആക്ടിവിറ്റികൾക്കും സ്‌കൂൾ മേധാവികൾ നൽകുന്ന സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം.ഇതേ വരെ അപേക്ഷകൾ സമർപ്പിക്കാൻ കഴിയാത്തവർക്കും എതെങ്കിലും കാരണവശാൽ അപേക്ഷ നിരസിക്കപ്പെട്ടവർക്കും സപ്ലിമെന്റ് അപേക്ഷാ സമയത്ത് അപേക്ഷിക്കാം

     ഇത് വരെ Candidate Login ചെയ്യാതിരുന്ന വിദ്യാര്‍ഥികള്‍ക്ക് 12ന് വൈകിട്ട് 5 മണി വരെ അതിന് അവസരമുണ്ടായിരിക്കും 

Click Here for Directions to Principals

Rate this article

Getting Info...

Post a Comment

Cookies Consent

This website uses cookies to ensure you get the best experience on our website.

Cookies Policy

We employ the use of cookies. By accessing Lantro UI, you agreed to use cookies in agreement with the Lantro UI's Privacy Policy.

Most interactive websites use cookies to let us retrieve the user’s details for each visit. Cookies are used by our website to enable the functionality of certain areas to make it easier for people visiting our website. Some of our affiliate/advertising partners may also use cookies.