Chief Supdt മാര്‍ക്കായി കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തിറക്കിയ സര്‍ക്കുലറിലെ വിശദാംശങ്ങള്‍ ക്രോഡീകരിച്ച് തയ്യാറാക്കിയത്
പുതിയ നിര്‍ദ്ദേശങ്ങള്‍
1. കുട്ടികളുടെ അറ്റന്‍ഡന്‍സ് ഷീറ്റില്‍ ഒപ്പിടീക്കേണ്ടതില്ല. പകരം ഹാജരായ കുട്ടികളുടേതില്‍ P എന്നും ആബ്‌സെന്റ് ആയവരുടേതില്‍ ചുവന്ന മഷിയില്‍ Absent എന്നും രേഖപ്പെടുത്തുക
2. ജില്ല മാറി വന്ന വിദ്യാര്‍ഥികളുടെ അറ്റന്‍ഡന്‍സ് മാതൃ വിദ്യാലയത്തില്‍ രേഖപ്പെടുത്തണം. iExaMS സൈറ്റില്‍ Centre Change Candidate List എന്ന മെനുവില്‍ ലഭിക്കുന്ന ലിസ്റ്റില്‍ പുതിയ കേന്ദ്രത്തിലെ പ്രധാനാധ്യാപകന്റെ നമ്പര്‍ ലഭിക്കും ഈ നമ്പരില്‍ വിളിച്ച് ഹാജര്‍ ഉറപ്പാക്കിയതിന് ശേഷം വേണം അറ്റന്‍ഡന്‍സ് രേഖപ്പെടുത്താന്‍
3. Facing Sheetല്‍ മാത്രം ഇന്‍വിജിലേറ്ററുടെഒപ്പ് മത് . അഡീഷണല്‍ ഷീറ്റുകള്‍ ആവശ്യമില്ല
4.പരീക്ഷ എഴുതി തീര്‍ന്നതിന് ശേഷം മോണോഗ്രാം ആവശ്യമില്ല. കുട്ടികളെക്കൊണ്ട് ഇരട്ടവര ഇടീച്ച് Cancelled എന്നെഴുതിക്കുക.
5.ഉപയോഗശൂന്യമായ ഗ്ലൗസ്, മാസ്‌ക് തുടങ്ങിയവ ലഭ്യമാക്കിയിരിക്കുന്ന മഞ്ഞ കവറില്‍ ശേഖരിക്കുക
6. ഉത്തരക്കടലാസുകള്‍ പരമാവധി അതത് ദിവസം തന്നെ അയക്കണം
7.
- Class Rooms and Compound അണുവിമുക്‌തമാക്കണം വാട്ടര്‍ ടാങ്കുകള്‍ ശുചീകരിക്കണം കിണറുകള്‍ അണുവിമുക്‌തമാക്കണം
- ക്ലാസ് മുറികള്‍ സജ്ജീകരിക്കണം . ബെഞ്ചുകള്‍ തമ്മില്‍ ഒന്നര മീറ്റര്‍ അകലം പാലിക്കണം
- റെഡ് സോണ്‍, കണ്ടയിന്റ്‌മെന്റ് സോണ്‍/ഹോട്ട് സ്പോട്ടില്‍ നിന്ന് വരുന്ന കുട്ടികള്‍ ഉണ്ടോ എന്ന് പരിശോധിക്കണം. ഉണ്ടെങ്കില്‍ അവര്‍ക്ക് പ്രത്യേകറൂം സജ്ജീകരിക്കണം
- പരീക്ഷാഹാളുകള്‍ വായുസഞ്ചാരം ഉള്ളതാവണം എ സി റൂമുകള്‍ ഉപയോഗിക്കാന്‍ പാടില്ല
- പരീക്ഷാദിവസത്തേക്കാവശ്യമായ മാസ്‌കുകള്‍, സാനിറ്റൈസര്‍, ഗ്ലൗസ് , തെര്‍മോമീറ്റര്‍ , പരീക്ഷക്ക് ശേഷം ക്ലാസുകള്‍ ശുചിയാക്കുന്നതിനുള്ള അണുനാശിനി എന്നിവ അറേഞ്ച് ചെയ്യണം
- വിദ്യാര്‍ഥികള്‍ക്ക് വാഹനസൗകര്യം ഉറപ്പാക്കണം. വാഹനസൗകര്യം ആവശ്യമുള്ള കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കി (അവര്‍ കയറുന്ന സ്റ്റോപ്പും രക്ഷകര്‍ത്താക്കളുടെ ഫോണ്‍നമ്പര്‍ സഹിതം) ഡ്രൈവര്‍ക്ക് നല്‍കുക
- സ്‌ക്രൈബ് ആയി പരീക്ഷ എഴുതുന്ന കുട്ടികള്‍ വരുന്നു എന്നുറപ്പാക്കണം
- അന്യജില്ലകളില്‍ ഓണ്‍ലൈനായി അപേക്ഷിച്ച് നമ്മുടെ കേന്ദ്രത്തില്‍ പരീക്ഷ എഴുതാന്‍ അനുവാദം ലഭിച്ച കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കണം
- ഇന്‍വിജിലേറ്റര്‍ ആയുള്ള അധ്യാപകര്‍ വരുമെന്നുറപ്പാക്കണം. മറ്റു ജില്ലകളില്‍ നിന്നും കുട്ടികള്‍ വരുമ്പോള്‍ അധിക റൂമുകള്‍ വേണ്ടി വരുമോ എന്ന് പരിശോധിക്കുക. വേണ്ടി വന്നാല്‍ അവയ്‌ക്ക് അധികമായി ഇന്‍വിജിലേറ്റര്‍മാരെ കണ്ടെത്തണം
- അന്യസംസ്‌ഥാനങ്ങളില്‍ നിന്നും അധ്യാപകര്‍ പരീക്ഷാ ഡ്യൂട്ടിക്ക് വരേണ്ട സാഹചര്യം ഉണ്ടായാല്‍ അവര്‍ക്ക് പകരം സംവിധാനം കണ്ടെത്തണം(സമീപ സ്കൂളുകളിലെ LPSA/UPSAഅധ്യാപകരെ നിയോഗിക്കുന്നതിന് DDE Palakkad അനുവാദം നല്‍കിയിട്ടുണ്ട്)
- സ്‌കൂളിന്റെ പ്രവേശനകവാടത്തില്‍ കൂടി മാത്രമേ കുട്ടികളെ പ്രവേശിപ്പിക്കാവൂ. മറ്റ് ഗേറ്റുകള്‍ ഉണ്ടെങ്കില്‍ അവ അടച്ചിടുക
- അധികമായി അന്യജില്ലകളില്‍ നിന്നും കുട്ടികള്‍ വരുന്ന പക്ഷം അവര്‍ക്ക് ആവശ്യമായ ചോദ്യപേപ്പറുകള്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തുക
- മോണോഗ്രാം പതിപ്പിച്ച മെയിന്‍ഷീറ്റ് അഡീഷണല്‍ ഷീറ്റ് ഇവ കരുതുക
- ഓരോ ക്ലാസ് മുറികളിലും സാനിറ്റൈസര്‍ വേണ്ടി വരും എന്നതിനാല്‍ ചെറിയ ബോട്ടിലുകളില്‍ അവ തയ്യാറാക്കി ക്ലാസ് മുറികളുടെ എണ്ണത്തിനനുസരിച്ച് തയ്യാറാക്കി വെക്കുക
- കുട്ടികള്‍ക്ക് കുടിവെള്ളം കൊണ്ട് വരുന്നതിന് അനുവാദം ഉണ്ട്. ലേബലില്ലാത്ത കുപ്പികളില്‍ കൊണ്ട് വരുന്നു എന്ന് ഉറപ്പാക്കുക. വിദ്യാലയത്തില്‍ നിന്നും നല്‍കിയാല്‍ ഒരു കുട്ടിക്ക് ഉപയോഗിച്ച ഗ്ലാസ് മറ്റൊരാള്‍ക്ക് നല്‍കരുത്
- പരീക്ഷയുടെ മുന്നൊരുക്കം വിലയിരുത്തുന്നതിന് ലഭ്യമാക്കിയ ചെക്ക് ലിസ്റ്റ് 25ന് വൈകിട്ട് 4 മണിക്കകം SSLC ചീഫുമാര്‍ DEOക്കും Higher Secondary വിഭാഗം ജില്ലാ കോര്‍ഡിനേറ്റര്‍മാര്‍ക്കും മെയില്‍ ചെയ്യുക
- മൈക്രോപ്ലാന്‍ തയ്യാറാക്കുക
- രാവിലത്തെ പരീക്ഷ കഴിഞ്ഞ് പോകുന്ന കുട്ടികള്‍ ഉച്ചക്ക് പരീക്ഷക്ക് വരുന്ന കുട്ടികളും തമ്മില്‍ ഇടകലരാത്ത വിധം സ്കൂള്‍ പ്രവേശനകവാടത്തെ രണ്ടായി വേര്‍തിരിച്ച് ആവശ്യമായ ക്രമീകരണം ഉണ്ടാക്കണം
- ആരോഗ്യവകുപ്പ് നിയോഗിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വിദ്യാലയം തയ്യാറാക്കിയ മൈക്രോപ്ലാന്‍ കൈമാറുകയും അവരുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് ക്രമീകരണങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുക
പരീക്ഷാ ദിവസം ശ്രദ്ധിക്കേണ്ടവ
- SSLC ചോദ്യപേപ്പറുകള്‍ രാവിലെ എട്ടരക്കും പതിനൊന്നിനുമിടയില്‍ വിദ്യാലയത്തില്‍ എത്തുമ്പോള്‍ ചീഫ് സൂപ്രണ്ട് , ഡെപ്യൂട്ടി എന്നിവര്‍ ഉണ്ടാകണം
- ഇന്‍വിജിലേറ്റര്‍മാര്‍ Triple Layer Mask & Gloves ധരിക്കണം.
- കുട്ടികള്‍ പേനയും മറ്റും കൈമാറുന്നത് അനുവദിക്കരുത് എന്ന് ഇന്‍വിജിലേറ്റര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കുക
- അന്യസംസ്ഥാനത്ത് നിന്നും വരുന്നതും ക്വാറന്റൈനിലുമുള്ള വിദ്യാര്‍ഥികളുടെയും പനിമൂലം പ്രത്യേക റൂമിലിരുത്തിയ കുട്ടികളുടെയും ഉത്തരക്കടലാസുകള്‍ പ്ലാസ്റ്റിക്ക് കവറുകളില്‍ ഇന്‍വിജിലേറ്റര്‍ ശേഖരിക്കുകയും അവ ക്ലാസ് മുറികളില്‍ വെച്ച് തന്നെ സീല്‍ ചെയ്‌തതിന് ശേഷം പ്രത്യേകം സി വി കവറിലാക്കി പരീക്ഷാകേന്ദ്രങ്ങളിലേക്ക് അയക്കുക. . ഈ മുറികളില്‍ ഇന്‍വിജിലേറ്ററുടെ സാന്നിധ്യം കുറച്ച് CCTVയുടെ സഹായത്തോടെ നിരീക്ഷമത്തിന് സംവിധാനം നല്‍കുന്നത് ഉചിതം
- കൃത്യസമയത്ത് കുട്ടികള്‍ എത്തുന്നു എന്ന് ക്ലാസ് അധ്യപകര്‍ മുഖേന ഉറപ്പാക്കുക
- കുട്ടികള്‍ക്ക് പ്രധാന കവാടത്തില്‍ സാനിറ്റൈസര്‍ നല്‍കുന്നതിനും സാമൂഹ്യ അകലം പാലിക്കുന്നു എന്നുറപ്പാക്കുന്നതിനും ജീവനക്കാരെ നിയോഗിക്കുക.
- തെര്‍മല്‍ സ്‌ക്രീനിങ്ങ് നടത്തിയതിന് ശേഷമേ കുട്ടികളെ പ്രവേശിപ്പിക്കാവൂ
- പനിയോ മറ്റ് ആരോഗ്യപ്രശ്‍നങ്ങളോ ഉള്ള കുട്ടികളെ പ്രത്യേകം റൂമുകളില്‍ പരീക്ഷക്ക് ഇരുത്താന്‍ സംവിധാനം ഒരുക്കുക. പരീക്ഷക്ക് ശേഷം ആരോഗ്യപ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെടുത്തി വേണ്ട നടപടികള്‍ സ്വീകരിക്കുക
- കുട്ടികളുടെ രക്ഷകര്‍ത്താക്കളെ വിദ്യാലയത്തില്‍ പ്രവേശിപ്പിക്കരുത് അവര്‍ക്ക് വിദ്യാലയത്തിന് പുറത്ത് സാമൂഹിക അകലം പാലിച്ച് നില്‍ക്കുന്നതിന് സംവിധാനം ഉണ്ടാവണം
- അന്യ സംസ്ഥാനങ്ങളില്‍ നിന്നും ഹോട്ട്‌സ്പോട്ടില്‍ നിന്നും പരീക്ഷ എഴുതാന്‍ വരുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ശുചിമുറി സംവിധാനം ഉണ്ടാവണം
- Dos & Dont's ഉള്‍പ്പെട്ട ഡിസ്‌പ്ലേ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കണം
- താല്‍ക്കാലികമായി നിയോഗിക്കുന്ന ജീവനക്കാരുടെ വേതനവും സാനിറ്റൈസര്‍ സോപ്പ് ഇവയുടെ ചിലവിനുള്ള തുകയും പരീക്ഷാ ഫണ്ട് /സ്‌പെഷ്യല്‍ ഫീ ഫണ്ടില്‍ നിന്നും കണ്ടെത്താവുന്നതാണ്
- പരീക്ഷാ കേന്ദ്രമാറ്റം അനുവദിച്ച വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ പ്രത്യേക സി വി കവറുകളിലാക്കി ആ രജിസ്റ്റര്‍ നമ്പറുകള്‍ക്ക് പരീക്ഷാ ഭവന്‍ നിര്‍ദ്ദേശിക്കുന്ന ക്യാമ്പുകളിലേക്കാണ് അയക്കേണ്ടത്
- അന്യസംസ്ഥാനക്കാരുടെയെ കണ്ടെയ്‌മെന്റ് സോണുകളിലെയും ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം പ്രത്യേകമുറികളില്‍ ഇരുന്ന വിദ്യാര്‍ഥികളുടെയും ഉത്തരക്കടലാസുകള്‍ അതത് റൂമുകളില്‍ നിന്നും പ്രത്യേക പ്ലാസ്റ്റിക്ക് കവറുകളിലാക്കി അത് തുറക്കാതെ സി വി കവറിലാക്കി സി വി കവറിന്റെ പുറത്ത് വിശദാംശങ്ങള്‍ രേഖപ്പെടുത്തി ക്യാമ്പുകളിലേക്ക് അയക്കണം. ഈ നമ്പര്‍ ഉള്‍പ്പെടേണ്ട പാക്കറ്റില്‍ ഇവ ബ്രേക്ക് ആയി രേഖപ്പെടുത്തണം.
- എല്ലാ ഉത്തരക്കടലാസുകളും അതത് ദിവസം തന്നെ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് അയക്കേണഅടതാണ്
- വിദ്യാര്‍ഥികളുടെ ഒപ്പ് അറ്റന്‍ഡന്‍സ് ഷീറ്റില്‍ രേഖപ്പെടുത്തേണ്ടതില്ല. പകരം ഇന്‍വിജിലേറ്റര്‍ ഹാജര്‍ പരിശോധിച്ച് ആവശ്യമായ രേഖപ്പെടുത്തലുകള്‍ വരുത്തിയാല്‍ മതി
- പരീക്ഷക്ക് ശേഷം പ്രത്യേക റൂമുകളില്‍ ഇരുത്തി പരീക്ഷ എഴുതിച്ച വിദ്യാര്‍ഥികളെ പുുറത്ത് വിട്ടതിന് ശേഷം മാത്രം മറ്റ് വിദ്യാര്‍ഥകളെ പുറത്ത് വിടാവൂ
Click Here for Sample Micro Plan Format(pdf)
Click Here for Sample Micro Plan Format(odt)
Click Here to Download Check List
Click Here to Download Data Sheet (Excel Format)