Welcome to SITC Forum

ഫസ്റ്റ് ബെല്‍ : പത്രക്കുറിപ്പ്



തമിഴ്‌ മീഡിയം ക്ലാസുകള്‍ ലഭിക്കുന്നതിനുള്ള ലിങ്ക് ഇവിടെ
കന്നഡ മീഡിയംക്ലാസുകള്‍ ലഭിക്കുന്നതിനുള്ള ലിങ്ക് ഇവിടെ

ഓൺലൈൻ ക്ലാസുകൾക്കുള്ള വീഡിയോ വിഭവങ്ങൾ തയാറായി

     പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ ഓൺലൈൻ വീഡിയോ ക്ലാസുകൾ ജൂൺ 15 മുതൽ തുടർ സംപ്രേഷണം ആരംഭിക്കും. രണ്ടാഴ്ചക്കാലത്തെ ട്രയലിന് ശേഷം തുടർ പാഠഭാഗങ്ങളാണ് ജൂൺ 15 മുതൽ വിക്‌ടേഴ്‌സ് ചാനൽ വഴി ഒന്നു മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികളിൽ എത്തിക്കുന്നത്.
ക്ലാസ് ചലഞ്ചിന്റെ ഭാഗമായി കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ അധ്യാപകർ സമർപ്പിച്ച മാതൃകാ വീഡിയോക്ലാസുകൾ എസ്.സി.ഇ.ആർ.ടിയുടെ നേതൃത്വത്തിൽ വിദഗ്ധ പരിശോധന നടത്തി മികച്ച അധ്യാപകരെ വീഡിയോ ക്ലാസുകൾ എടുക്കുന്നതിന് തെരഞ്ഞെടുത്തിട്ടുണ്ട്. ഇതിനകം, വരുന്ന രണ്ടാഴ്ചക്കാലത്തെ സംപ്രേഷണത്തിന് ആവശ്യമായ വീഡിയോ ക്ലാസുകൾ തയാറായിട്ടുണ്ട്.
എസ്.സി.ഇ.ആർ.ടി, എസ്.എസ്.കെ, കൈറ്റ്, എസ്.ഐ.ഇ.ടി എന്നീ വിദ്യാഭ്യാസ ഏജൻസികൾ തയാറാക്കുന്ന വീഡിയോ ക്ലാസുകൾ എസ്.സി.ഇ.ആർ.ടി ഫാക്കൽറ്റി അംഗങ്ങളുടെയും പുറമെനിന്നുള്ള വിദഗ്ധരുടെയും സംയുക്ത സൂക്ഷ്മ പരിശോധനയ്ക്കും ആവശ്യമായ എഡിറ്റിംഗിനും ശേഷമാണ് സംപ്രേഷണത്തിനായി വിക്‌ടേഴ്‌സ് ചാനലിന് കൈമാറുന്നത്. ഈ പ്രവർത്തനങ്ങൾ അവധി ദിവസങ്ങളിൽ പോലും എസ്.സി.ഇ.ആർ.ടിയിൽ പുരോഗമിക്കുകയാണ്. കൂടാതെ ഇതുവരെ സംപ്രേഷണം ചെയ്യാത്ത വിഷയങ്ങളുടെയും വീഡിയോ ക്ലാസുകൾ ഘട്ടംഘട്ടമായി തയാറാക്കും. ഇതിന്റെ ഭാഗമായി ഉർദു, സംസ്‌കൃതം, അറബിക് വിഷയങ്ങളുടെ വീഡിയോ ക്ലാസുകളും ജൂൺ 15ന് തുടങ്ങുന്ന ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
 
    തിങ്കളാഴ്ച മുതല്‍ കൈറ്റ് വിക്ടേഴ്സില്‍ പുതിയ ക്ലാസുകള്‍ സാങ്കേതിക സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള പ്രത്യേക ക്ലാസുകള്‍ കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴിയും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴിയും സംപ്രേഷണം ചെയ്യുന്ന 'ഫസ്റ്റ്ബെല്‍' പദ്ധതിയില്‍ തിങ്കളാഴ്ച (ജൂണ്‍ 15) മുതല്‍ പുതിയ ക്ലാസുകള്‍ സംപ്രേഷണം ചെയ്യും.  ട്രയല്‍ അടിസ്ഥാനത്തില്‍  സംപ്രേഷണം ചെയ്ത ക്ലാസുകള്‍ മുഴുവന്‍ കുട്ടികള്‍ക്കും കാണാന്‍ അവസരം ഒരുക്കിയിരുന്നു.  തിങ്കളാഴ്ച മുതല്‍ വിവിധ ക്ലാസുകള്‍ക്ക് നേരത്തെ അറിയിച്ചിട്ടുള്ള സമയക്രമത്തില്‍ തന്നെ ആയിരിക്കും പുതിയ വിഷയങ്ങളടങ്ങിയ ക്ലാസുകള്‍ സംപ്രേഷണം ചെയ്യുക. ആദ്യ ക്ലാസുകള്‍ക്ക് മികച്ച പ്രതികരണമാണ് കുട്ടികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും പൊതു സമൂഹത്തില്‍ നിന്നും ലഭിച്ചത്. വിക്ടേഴ്സ് വെബില്‍ 27 ടെറാബൈറ്റ് ‍ഡൗണ്‍ലോഡ് ഒരു ദിവസം നടന്നു. യൂട്യൂബില്‍ വരിക്കാർ പത്തുലക്ഷത്തോളമായി. പ്ലേ സ്റ്റോറില്‍ നിന്നും 16.5 ലക്ഷംപേർ വിക്ടേഴ്സ് മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡുചെയ്തു. ചില ക്ലാസുകള്‍ 40 ലക്ഷത്തിലധികം പേർ കാണുകയുണ്ടായി. ഇന്ത്യയ്ക്ക് പുറത്ത് ഗള്‍ഫ് നാടുകളിലും അമേരിക്ക-യൂറോപ്പ് ഭൂഖണ്ഡങ്ങളില്‍ നിന്നും ക്ലാസുകള്‍ കാണുകയുണ്ടായി.  ആദ്യ ക്ലാസുകളുടെ ഫീഡ്‍ബാക്കനുസരിച്ച് ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്ക് കുറച്ചുകൂടി സഹായകമാകുന്നവിധം ഇംഗ്ലീഷ് വാക്കുകള്‍ എഴുതിക്കാണിക്കാനും, ഹിന്ദി ഉള്‍പ്പെടെയുള്ള ഭാഷാ ക്ലാസുകളില്‍ മലയാള വിശദീകരണം നല്‍കാനും കൂടുതല്‍ വിഷയങ്ങള്‍ ഉള്‍പ്പെടുത്താനും ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് കൈറ്റ്, സി.ഇ.ഒ. കെ.അന്‍വര്‍ സാദത്ത് അറിയിച്ചു.
 കൈറ്റ് വിക്ടേഴ്സ് ചാനലിനു പുറമെ ഫേസ്ബുക്കില്‍ www.facebook.com/victerseduchannel ല്‍ ലൈവായും, യുട്യൂബില്‍ www.youtube.com/itsvictersവഴിയും ക്ലാസുകള്‍ കാണാം. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ക്ലാസുകളില്‍ ഓരോ ദിവസവും പത്തും പന്ത്രണ്ടും ക്ലാസുകളുടെ പുനഃസംപ്രേഷണം നടക്കും.  ഒന്നു മുതല്‍ ഒന്‍പതുവരെ ക്ലാസുകള്‍ക്ക് നിലവിലുള്ളതുപോലെ ശനി, ഞായര്‍ ദിവസങ്ങളിലാണ് പുനഃസംപ്രേഷണം.  പുനഃസംപ്രേഷണ സമയത്ത് കാണാന്‍ കഴിയാത്ത കുട്ടികള്‍ക്ക് പിന്നീട് വെബില്‍ നിന്നും, ഓഫ്‍ലൈനായി ഡൗണ്‍ലോഡ് ചെയ്തും ക്ലാസുകള്‍ കാണാം.
തമിഴ്, കന്ന‍ട മീഡിയം ക്ലാസുകള്‍
 തമിഴ് മീഡിയം ക്ലാസുകള്‍ youtube.com/drcpkd ലിങ്കിലും കന്നട മീഡിയം ക്ലാസുകള്‍ youtube.com/KITEKasaragod ലിങ്കിലും ലഭ്യമാക്കും.  കൈറ്റിന്റെ പാലക്കാട്, കാസറഗോഡ്, ഇടുക്കി ജില്ലാ ഓഫീസുകളുടെ നേതൃത്വത്തില്‍ ഡയറ്റുകളുടെ അക്കാദമിക പിന്തുണയോടെയും എസ്.എസ്.കെ.യുടെ സഹായത്തോടെയുമാണ് തമിഴ്, കന്നട ക്ലാസുകള്‍ തയാറാക്കുന്നത്.  ഇത് ആദ്യ അഞ്ചുദിവസം ട്രയല്‍ അടിസ്ഥാനത്തിലാണ്. ഇവ പ്രാദേശിക കേബിള്‍ ചാനലുകളില്‍ സംപ്രേഷണം ചെയ്യുന്നതിന്റെ സാധ്യതയും പരിശോധിക്കുന്നുണ്ട്.
 തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളിലെ വിഷയാധിഷ്ഠിത ടൈംടേബിള്‍ ഇവിടെ ലഭ്യമാണ്.
 കെ.അന്‍വര്‍ സാദത്ത്
 ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍



15,16,17 തീയതികളില്‍ പ്രക്ഷേപണം ചെയ്യുന്ന ഓണ്‍ലൈന്‍ ക്ലാസുകളുടെ ടൈംടേബിള്‍ ഇവിടെ
full-width

Rate this article

Getting Info...

Post a Comment

Cookies Consent

This website uses cookies to ensure you get the best experience on our website.

Cookies Policy

We employ the use of cookies. By accessing Lantro UI, you agreed to use cookies in agreement with the Lantro UI's Privacy Policy.

Most interactive websites use cookies to let us retrieve the user’s details for each visit. Cookies are used by our website to enable the functionality of certain areas to make it easier for people visiting our website. Some of our affiliate/advertising partners may also use cookies.