Welcome to SITC Forum

GIS പുതുക്കണം

സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്കരണത്തിന് ശേഷം പുതിയ നിരക്കിലുള്ള GIS ഈ മാസം മുതല്‍ ശമ്പളത്തില്‍ നിന്നും കുറവ് ചെയ്യണമെന്ന് നിര്‍ദ്ദേശിച്ച് ധനവകുപ്പിന്റെ നിര്‍ദ്ദേശം. പുതുക്കിയ നിരക്കുകള്‍ ചുവടെ.
(All Drawing and Disbursing Officers (DDOs) are requested to ensure that the rate of subscription of all the employees subscribing to the Scheme,  has been revised with reference to the revised Scale of Pay as shown above in the Salary Bill for September 2016 before submitting it.)
 ഇതോടൊപ്പം തന്നെ 2012ന് മുമ്പ് സര്‍വീസില്‍ പ്രവേശിച്ച ജീവനക്കാരുടെ നിലവിലെ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് നമ്പരുകള്‍ പുതുക്കുന്നതിനും പുതിയ 12 അക്ക നമ്പരുകളിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് ഇന്‍ഷുറന്‍സ് വകുപ്പും വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതിനായി പുറത്തിറക്കിയ ഉത്തരവ് ഇവിടെ. ഈ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കുന്നതിനായി പുതിയ വെബ്‌സൈറ്റും GIS ആരംഭിച്ചിട്ടുണ്ട്. www.gis.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രവേശിച്ചാണ് പുതിയ അക്കൗണ്ട് നമ്പരുകള്‍ കണ്ടെത്തേണ്ടത്. ഇതിനുള്ള പ്രധാന നിര്‍ദ്ദേശങ്ങള്‍ ചുവടെ
  1. 1984 മുതല്‍ 2012 വരെയുള്ള കാലയളവില്‍ GIS ല്‍ അംഗങ്ങളായവരാണ് ഈ സോഫ്റ്റ്‌വെയറിലൂടെ പുതിയ നമ്പര്‍ കണ്ടെത്തേണ്ടത്
  2. 2013 മുതലുള്ളവര്‍ക്ക് പുതിയ 12 അക്കനമ്പരുകളായതിനാല്‍ അവരുടേത് മാറ്റേണ്ടതില്ല
  3. സോഫ്റ്റ്‌വെയര്‍ പ്രകാരം പെന്‍നമ്പര്‍ നല്‍കി പ്രവേശിക്കുമ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ തെറ്റാണെങ്കില്‍ GIS Passbook, PEN Number ഉള്‍പ്പെട്ട തിരിച്ചറിയല്‍ രേഖ(സ്പാര്‍ക്കില്‍ നിന്നും തയ്യാറാക്കുന്ന ID കാര്‍) എന്നിവ സഹിതം ജില്ലാ ഇന്‍ഷ്വറന്‍സ് ഓഫീസിനെ സമീപിക്കുക
          മറ്റ് വിശദാംശങ്ങള്‍ സൈറ്റില്‍ നിന്നും ലഭിക്കും. നിലവില്‍ ഗ്രൂപ്പ് ഇന്‍ഷ്വറന്‍സില്‍ അംഗത്വമെടുക്കുന്നതിനും Claim സമര്‍പ്പിക്കുന്നതുമെല്ലാം ഓണ്‍ലൈന്‍ മുഖേനയാണ്. http://www.insurance.kerala.keltron.in/ എന്ന സൈറ്റില്‍ പ്രവേശിച്ചാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്. ഇതില്‍ ക്ലയിം അപേക്ഷകള്‍ സമര്‍പ്പിക്കുന്ന അവസരത്തില്‍ GIS വരിസംഖ്യ കാലാകാലങ്ങളില്‍ വര്‍ദ്ധിപ്പിച്ച മാസവും ആ മാസത്തെ ബേസിക്ക് പേ, ശമ്പളസ്കെയില്‍ എന്നിവ ആവശ്യപ്പെടുന്നുണ്ട് ആയതിനാല്‍ അത് എഴുതി വെക്കുന്നത് ഉപകാരപ്രദമായിരിക്കും. ഇതോടൊപ്പം തന്നെ എല്ലാ DDO മാരും ഒരു Claim Payment Register സൂക്ഷിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട് അതിന്റെ മാതൃക ഇവിടെ

  • Click Here for Circular on Revised Rates
  • Click Here for New Group Insurance Site for New Number
  • Click Here for Insurance Site for Claims and New Admission
  • Click Here for Help File of Claim & Admission Site
  • Click Here for the Format of New Payment Register
  • Click Here for Official Website of Insurance Department

Rate this article

Getting Info...

Post a Comment

Cookies Consent

This website uses cookies to ensure you get the best experience on our website.

Cookies Policy

We employ the use of cookies. By accessing Lantro UI, you agreed to use cookies in agreement with the Lantro UI's Privacy Policy.

Most interactive websites use cookies to let us retrieve the user’s details for each visit. Cookies are used by our website to enable the functionality of certain areas to make it easier for people visiting our website. Some of our affiliate/advertising partners may also use cookies.