Welcome to SITC Forum

സ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സോഫ്റ്റ്‌വെയര്‍

     ഈ മാസം 22 ന് സ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് അനുയോജ്യമായ സോഫ്റ്റ്‌വെയര്‍ മുമ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത് പുനപ്രസിദ്ധീകരിക്കുന്നു.
ഇപ്പോള്‍ പ്രസിദ്ധീകരിച്ച സ്കൂള്‍ പാര്‍ലമെന്റ് സമയക്രമം ചുവടെ
  • വോട്ടെടുപ്പ് October 22 ന് 12 മണിക്കകം
  • പാര്‍ലമെന്റ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് October 22 ന് ഉച്ചക്ക് 2.30PM
  • സ്കൂള്‍ പാര്‍ലമെന്റിന്റെ ആദ്യയോഗം October 24 ബുധനാഴ്‌ച

ചുവടെയുള്ള ലിങ്കില്‍ നിന്നും സമ്മതി സോഫ്റ്റ്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്. ഓരോ സിസ്റ്റത്തിനും അനുയോജ്യമായവ ഡൗണ്‍ലോഡ് ചെയ്ത് Right Click ചെയ്ത് Openwith gdebi Package Installer വഴി ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി . തുടര്‍ന്ന് Application -> Other -> Sammathi Election Engine എന്ന ക്രമത്തില്‍ തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്. ഇത് പ്രവര്‍ത്തിപ്പിക്കേണ്ട വിധം വിശദമാക്കിയ ഹെല്‍പ്പ് ഫയല്‍ സോഫ്റ്റ്‌വെയറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സോഫ്ററ്‌വെയര്‍ തുറക്കുമ്പോള്‍ ലഭിക്കുന്ന ജാലകത്തിലെ Help എന്നതില്‍ നിന്നും ഇത് ലഭിക്കുന്നതാണ്. ലാപ്പ്‌ടോപ്പിലും ഡെസ്ക്ടോപ്പിലും പ്രവര്‍ത്തിക്കാന്‍ സ്പീക്കറോട് കൂടിയ ഒരു കമ്പ്യൂട്ടറും മാത്രമാണ് ആവശ്യമായി വരുന്നത്. ശ്രീ നന്ദകുമാര്‍ തയ്യാറാക്കിയ ഈ ഇലക്ഷന്‍ ആപ്പ് അദ്ദേഹത്തിന്റെ സൈറ്റില്‍ പ്രവേശിച്ച് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്

Click Here to Download Sammathy Election App

Click Here to Download various Election Forms

Click Here to Download Circular dated 5/11/2017 on School Parliament 

Click Here to Download the This Years Parliament Election Circular

ഈ സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ഓരോ ക്ലാസിലേയും സ്‌ഥാനാര്‍ഥികളുടെ പേരില്‍ ഓരോ സ്ലിപ്പ് തയ്യാറാക്കി അതിനെ Home Folder ല്‍ ഉള്ള sammaty_election എന്ന ഫോള്‍ഡറില്‍ png formatല്‍ Save ചെയ്യുക. ഇതിനായി Gimp അല്ലെങ്കില്‍ Inkskape ഉപയോഗിക്കാവുന്നതാണ്  
Inkscape ല്‍ തയ്യാറാക്കുന്നതിന് Inkscape തുറന്ന് File-> Document Properties എന്നതില്‍ Width 600ഉം Height 96 Units px എന്ന് ക്രമീകരിച്ച് Close ചെയ്യുക . Text Tool ഉപയോഗിച്ച് സ്ഥാനാര്‍ഥിയുടെ പേര് ടൈപ്പ് ചെയ്യുക. ചിഹ്നമോ ഫോട്ടോയോ വേണമെങ്കില്‍ ഉള്‍പ്പെടുത്താവുന്നതാണ്. തുടര്‍ന്ന് File -> Export PNG Image ക്രമത്തില്‍ സ്ഥാനാര്‍ഥിയുടെ പേര് നല്‍കി  Home ലെ sammaty_election എന്ന ഫോള്‍ഡറില്‍ സേവ് ചെയ്യുക

Application -> Other -> Sammathi Election Engine   എന്ന ക്രമത്തില്‍ തുറക്കുമ്പോള്‍ താഴെപ്പറയുന്ന ജാലകം ലഭിക്കും




ഇതില്‍ ചുവടെ Help എന്നതില്‍ ക്ലിക്ക് ചെയ്താല്‍ Help File ലഭിക്കുന്നതാണ്.
Election Setup എന്നതില്‍ Click ചെയ്യുമ്പോള്‍ ലഭിക്കുന്ന ജാലകത്തില്‍ Electionന് പേര് നല്‍കണം. Class Election എന്നോ School Election എന്നോ നല്‍കുക. തുടര്‍ന്ന് പാസ്‌വേര്‍ഡ് തയ്യാറാക്കുന്നതിന് നിര്‍ദ്ദേശം ലഭിക്കും. English Small Letterല്‍ പാസ്‌വേര്‍ഡ് നല്‍കുക . 
മുമ്പ് തയ്യാറാക്കിയ സ്ഥാനാര്‍ഥികളുടെ പേരുകളുള്ള png Formatലുള്ള സ്ലിപ്പുകള്‍ 
Home ലെ sammaty_election എന്ന ഫോള്‍ഡറില്‍ ഉണ്ടെങ്കില്‍  List of Candidates എന്ന ബട്ടണ്‍ അമര്‍ത്തുമ്പോള്‍ അവ ദൃശ്യമാകും.
എല്ലാ സ്ഥാനാര്‍ഥികളുടെയം പേരുകള്‍ ലഭിക്കുന്നു എങ്കില്‍ മൂന്നാമത്തെ ബട്ടണ്‍ Start Election ഉപയോഗിച്ച് തിരഞ്ഞെടുപ്പ് ആരംഭിക്കാവുന്നതാണ്. കുട്ടികള്‍ മൗസ് ഉപയോഗിച്ച് സ്ഥാനാര്‍ഥിയുടെ പേരില്‍ ക്ലിക്ക് ചെയ്താല്‍ വോട്ട് പോള്‍ ചെയ്യപ്പെടുകയും ബീപ്പ് ശബ്ദം പുറപ്പെടുവിക്കും. . തുടര്‍ന്ന് അടുത്ത സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യുന്നതിനായി Enter ബട്ടണ്‍ അമര്‍ത്തി സ്ക്രീന്‍ തയ്യാറാക്കുക.
എല്ലാ വോട്ടര്‍മാരും വോട്ട് ചെയ്ത് കഴിഞ്ഞാല്‍ Tab കീ അമര്‍ത്തിയതിന് ശേഷം മുമ്പ് തയ്യാറാക്കിയ പാസ്‌വേര്‍ഡ് ടൈപ്പ് ചെയ്താല്‍ റിസള്‍ട്ട് സ്ക്രീനില്‍ ലഭിക്കുന്നതാണ്.

Rate this article

Getting Info...

Post a Comment

Cookies Consent

This website uses cookies to ensure you get the best experience on our website.

Cookies Policy

We employ the use of cookies. By accessing Lantro UI, you agreed to use cookies in agreement with the Lantro UI's Privacy Policy.

Most interactive websites use cookies to let us retrieve the user’s details for each visit. Cookies are used by our website to enable the functionality of certain areas to make it easier for people visiting our website. Some of our affiliate/advertising partners may also use cookies.