Welcome to SITC Forum

പ്രൈമറി അധ്യാപക പരിശീലനം വ്യാഴാഴ്ച (14) മുതൽ



           അധ്യാപക പരിശീലനം കൈറ്റ് വിക്‌ടേഴ്‌സ് ചാനലിലൂടെയും ഓൺലൈനിലൂടെയും നടത്തുന്നതിന്റെ ഭാഗമായി പ്രൈമറി അധ്യാപകർക്കുള്ള പരിശീലനം 14 മുതൽ ആരംഭിക്കും. എല്ലാ ദിവസവും രാവിലെ 10.30നും ഉച്ചയ്ക്ക് 2.30 നുമാണ് പരിശീലനം തുടങ്ങുന്നത്.
         14ന് രാവിലെ 'ക്ലാസ്മുറിയിലെ അധ്യാപകൻ' എന്ന വിഷയത്തെക്കുറിച്ച്  പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ക്ലാസെടുക്കും. തുടർന്ന് പ്രകൃതി ദുരന്തങ്ങളുടെയും മഹാമാരികളുടെയും കാലത്തെ സ്‌കൂൾ സുരക്ഷയെക്കുറിച്ച് മുരളി തുമ്മാരക്കുടി ക്ലാസെടുക്കും. ഉച്ചയ്ക്ക് ശുചിത്വം, ആരോഗ്യം, രോഗപ്രതിരോധം കൊറോണയുടെ പശ്ചാത്തലത്തിൽ എന്ന വിഷയത്തിൽ ഡോ. ബി. ഇക്ബാൽ, ഡോ. മുഹമ്മദ് അഷീൽ, ഡോ. അമർ ഫെറ്റിൽ, ഡോ. എലിസബത്ത് എന്നിവർ ക്ലാസെടുക്കും.
       15ന് രാവിലെ സാങ്കേതിക വിദ്യയിലെ പുതിയ പ്രവണതകളെക്കുറിച്ച് ഡോ. സജി ഗോപിനാഥും വിവരവിനിമയ സാങ്കേതികവിദ്യ വിദ്യാഭ്യാസത്തിൽ എന്ന വിഷയത്തെക്കുറിച്ച് കെ. അൻവർ സാദത്തും ക്ലാസെടുക്കും. ഉച്ചയ്ക്ക് ഇംഗ്ലീഷ് ഭാഷാപഠനത്തിലെ പുതിയ പ്രവണതകൾ ഡോ.പി.കെ. ജയരാജ് അവതരിപ്പിക്കും.
        18ന് രാവിലെ എല്ലാവരെയും ഉൾക്കൊള്ളുന്ന ഗണിത ക്ലാസ്മുറിയെക്കുറിച്ച് ഡോ. ഇ. കൃഷ്ണൻ, എം. കുഞ്ഞബ്ദുള്ള, രവികുമാർ. ടി.എസ് എന്നിവർ ക്ലാസെടുക്കും. ഉച്ചയ്ക്ക് ശാസ്ത്രബോധം ഉണർത്തുന്ന ശാസ്ത്രപഠനത്തെക്കുറിച്ച് ഡോ. സി.പി. അരവിന്ദാക്ഷൻ, പ്രൊഫ. കെ. പാപ്പുട്ടി, ഡോ. പി.വി. പുരുഷോത്തമൻ എന്നിവർ ക്ലാസെടുക്കും.
        19ന് രാവിലെ ഭാഷാ പഠനത്തിലെ ആധുനിക പ്രവണതകൾ (അജി.ഡി.പി), ഉൾച്ചേരൽ വിദ്യാഭ്യാസം (സാം.ജി.ജോൺ) എന്നീ സെഷനുകളും, ഉച്ചയ്ക്ക് അന്വേഷണാത്മക പഠനത്തിന്റെ അനുഭവ മാതൃകകളും (ഡോ. ടി.പി. കലാധരൻ), കുട്ടികളുടെ വ്യക്തിഗത മാസ്റ്റർ പ്ലാൻ സഹിതവും (ഡോ.എം.പി. നാരായണനുണ്ണി) ക്ലാസുകൾ നടക്കും.
        ബുധനാഴ്ച (20) രാവിലെ സാമൂഹ്യശാസ്ത്ര പഠനവും സാമൂഹികാവബോധവും എന്ന സെഷൻ യൂസഫ് കുമാർ, ജി.പി. ഗോപകുമാർ, പുഷ്പാംഗദൻ എന്നിവർ അവതരിപ്പിക്കും. ഉച്ചയ്ക്ക് 'പഠനത്തിൽ കുട്ടികളുടെ ആത്മവിശ്വാസം, അധ്യാപകന്റെയും' എന്ന വിഷയത്തിൽ ഗോപിനാഥ് മുതുകാട് ക്ലാസെടുക്കും. തുടർന്ന് സംശയനിവാരണവും പുതിയ അധ്യയനവർഷത്തേക്കുള്ള തയ്യാറെടുപ്പുകളും എ. ഷാജഹാൻ, ജീവൻബാബു.കെ എന്നിവർ അവതരിപ്പിക്കും.
       അധ്യാപകർക്ക് കൈറ്റ് വിക്‌ടേഴ്‌സ് ചാനൽ വഴിയും വെബിലൂടെയും   (www.victer.kite.kerala.gov.in), മൊബൈൽ ആപ്പ് വഴിയും  (KITE VICTERS)   പരിപാടികൾ കാണാം. പിന്നീട് കാണുന്നതിനായി കൈറ്റ് വിക്‌ടേഴ്‌സ്, യുട്യൂബ് ചാനലിലും  (www.youtube.com/itsvicters)  അധ്യാപകരുടെ സമഗ്ര ലോഗിനിലും ക്ലാസുകൾ ലഭ്യമാക്കും. മുഴുവൻ അധ്യാപകരും ക്ലാസുകളിൽ പങ്കെടുക്കണമെന്ന് നിഷ്‌കർഷിക്കുന്ന സർക്കുലർ പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കിയിട്ടുണ്ട്. സമഗ്ര പോർട്ടലിലെ ലോഗിനിൽ അധ്യാപകർ ഫീഡ്ബാക്കും സംശയങ്ങൾ ഉണ്ടെങ്കിൽ അതും രേഖപ്പെടുത്തണം.
Click Here for the Circular
Click Here to get Victers Channel Mobile App
Click Here for Victers Channel Live streaming

full-width

Rate this article

Getting Info...

Post a Comment

Cookies Consent

This website uses cookies to ensure you get the best experience on our website.

Cookies Policy

We employ the use of cookies. By accessing Lantro UI, you agreed to use cookies in agreement with the Lantro UI's Privacy Policy.

Most interactive websites use cookies to let us retrieve the user’s details for each visit. Cookies are used by our website to enable the functionality of certain areas to make it easier for people visiting our website. Some of our affiliate/advertising partners may also use cookies.