- SSLC -,Higher Secondary പരീക്ഷകള്‍ ബാക്കിയുള്ളവ മെയ് 21 മുതല്‍ മെയ് 29 വരെ
- പൂര്‍ത്തിയായ പരീക്ഷകളുടെ മൂല്യനിര്‍ണ്ണയം മെയ് 13 മുതല്‍
- ജൂണ്‍ 1ന് സ്‌കൂള്‍ തുറന്നില്ലെങ്കില്‍ വിക്‌ടേഴ്‌സ് ചാനലിലൂടെ അധ്യയനം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി,കേബിള്‍ , നെറ്റ് സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് പ്രത്യേക സംവിധാനം കണ്ടെത്തും
- പ്രൈമറി , അപ്പര്‍ പ്രൈമറി തലത്തിലെ 81600 അധ്യാപകരുടെ മുമ്പ് ആരംഭിച്ച ഓണ്‍ലൈന്‍ പരിശീലനം പൂര്‍ത്തീകരിക്കും.കൂടാതെ പ്രത്യേക അവധിക്കാല പരിശീലനം വിക്‌ടേഴ്‌സ് ചാനലിലൂടെ . ഇതിനാവശ്യമായ ഡിജിറ്റല്‍ സാമഗ്രികള്‍ സമഗ്ര പോര്‍ട്ടലിലെ അധ്യാപകരുടെ ലോഗിന്‍ വഴി ലഭ്യമാക്കും . പ്രൈമറി , അപ്പര്‍ പ്രൈമറി അധ്യാപകരുടെ പരിശീലനം മെയ് 14 മുതല്‍.
- ഹൈടെക്ക് പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കിയിട്ടുള്ള ഉപകരണങ്ങളുടെ പരിപാലനം അധ്യാപകര്‍ ഉറപ്പാക്കണം
- കുട്ടികള്‍ക്ക് പ്രത്യേക അവധിക്കാല പരിശീലനം വിക്‌ടേഴ്‌സ് ചാനലിലൂടെ നടത്തും
- മറ്റ് ജില്ലകളിലേക്ക് യാത്ര ചെയ്യുന്നതിനുള്ള പോലീസ് പാസിനായി http://pass.bsafe.kerala.gov.in മുഖേന അപേക്ഷിക്കാം
വിദ്യാലയം തുറക്കുന്നതിന് മുമ്പ് സ്വീകരിക്കേണ്ട നടപ്ടിക്രമങ്ങള്‍ സംബന്ധിച്ച സര്‍ക്കുലര്‍ ഇവിടെ