Welcome to SITC Forum

iExaMS ഡേറ്റാ എന്‍ട്രി ആരംഭിച്ചു

 

2022 മാര്‍ച്ചില്‍ നടക്കുന്ന എസ് എസ് എല്‍ സി പരീക്ഷക്ക് മുന്നോടിയായി വിദ്യാര്‍ഥികളുടെ വിവരശേഖരണം പൂര്‍ത്തിയാക്കി എ ലിസ്റ്റ് തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങള്‍ iExaMS സോഫ്റ്റ്‍വെയറില്‍ ഉള്‍പ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ പരീക്ഷാഭവന്‍ ആരംഭിച്ചു. പ്രാഥമിക ഘട്ടത്തിലെ പ്രവര്‍ത്തനങ്ങള്‍ സമ്പൂര്‍ണയിലെ ഡാഷ്‍ബോര്‍ഡില്‍ നല്‍കിയിരിക്കുന്ന iExaMs ന്റെ ലിങ്കിലൂടെ ആണ് പൂര്‍ത്തീകരിക്കേണ്ടത്. ഇതിനായി ഓരോ ഡിവിഷനിലെയും ക്ലാസ് ടീച്ചര്‍മാരെ യൂസര്‍മാരായി തയ്യാറാക്കുകയും അവര്‍ അതത് ഡിവിഷനുകളിലെ വിദ്യാര്‍ഥികളെ  iExaMsല്‍ ഉള്‍പ്പെടുത്തി പ്രധാനാധ്യാപകര്‍ അവ പരിശോധിച്ച് കണ്‍ഫേം ചെയ്യേണ്ടതുണ്ട്. ഇതിനും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള സമയക്രമവും സര്‍ക്കുലറും പ്രസിദ്ധീകരിച്ചു.

പരീക്ഷാ ഭവന്‍ പ്രസിദ്ധീകരിച്ച സമയക്രമം ചുവടെ

Click Here for the Circular

പ്രാരംഭ ഘട്ടത്തില്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ ചുവടെ വിശദീകരിക്കുന്നു
 സ്റ്റെപ്പ് 1:- 
സമ്പൂര്‍ണ്ണയിലെ പ്രധാനാധ്യാപകന്റെ ലോഗിനിലൂടെ പ്രവേശിക്കുക. ഡാഷ് ബോര്‍ഡില്‍ മുകളിലെ വലത് ഭാഗത്തുള്ള സ്കൂളിന്റെ പേരില്‍ ക്ലിക്ക് ചെയ്യുക

 സ്റ്റെപ്പ് 2
:- 
തുറന്ന് വരുന്ന ജാലകത്തിലെ More എന്നതിലെ ആരോയില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന Manage Data Entry Users എന്നതില്‍ ക്ലിക്ക് ചെയ്യുക
സ്റ്റെപ്പ് 3
:-

സ്റ്റെപ്പ് 4:- 
താഴെക്കാണുന്ന മാതൃകയിലുള്ള ജാലകം ലഭിക്കും. ഇതില്‍ ഓരോ ഡിവിഷനിലെയും ക്ലാസ് അധ്യാപകരുടെ വിവരങ്ങള്‍ നല്‍കി Create അമര്‍ത്തുക. (Username ആയി Schoolcode_10Div എന്ന രീതിയില്‍ നല്‍കണം. പാസ്‍വേര്‍ഡില്‍ ചുരുങ്ങിയത് 4 അക്ഷരങ്ങളുണ്ടാവണം
വിശദാംശങ്ങള്‍ നല്‍കി Create ബട്ടണ്‍ അമര്‍ത്തുമ്പോള്‍ താഴെക്കാണുന്ന മാതൃകയിലെ ജാലകം ലഭിക്കും. ഇതില്‍ ഇപ്പോള്‍ തയ്യാറാക്കിയ യൂസര്‍ ഏത് ഡിവിഷനിലെ ക്ലാസ് അധ്യാപകനാണോ എന്ന് തിരഞ്ഞെടുക്കുന്നതിനായി പ്രസ്തുത ഡിവിഷന് നേരെയുള്ള ചെക്ക് ബോക്‍സില്‍ ടിക്ക് ചെയ്യുക. തുടര്‍ന്ന് ചുവടെയുള്ള Update അമര്‍ത്തുക

 ഈ രീതിയില്‍ പത്താം ക്ലാസിലെ എല്ലാ ഡിവിഷനുകളിലെ ക്ലാസ് അധ്യാപകരെയും യൂസര്‍മാരായി തയ്യാറാക്കുക. തുടര്‍ന്ന് ഓരോ യൂസര്‍മാരും അവരുടെ യൂസര്‍നെയിം , പാസ്‍വേര്‍ഡ് ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് സമ്പൂര്‍ണ്ണയില്‍ പ്രവേശിക്കുക. ആദ്യ തവണ പ്രവേശിക്കുന്ന അവസരത്തില്‍ പാസ്‍വേര്‍ഡ് റീസെറ്റ് ചെയ്യണം. ഇതിനായി താഴെക്കാണുന്ന മാതൃകയില്‍ ജാലകം ലഭിക്കും . പുതിയ പാസ്‍വേര്‍ഡ് നല്‍കി റീസെറ്റ് ചെയ്യുക


തുടര്‍ന്ന് ഡാഷ്‍ബോര്‍ഡില്‍ കാണുന്ന iExaMS ന്റെ ലിങ്കില്‍ ക്ലിക്ക് ചെയ്യ‍ുക
 
താഴെക്കാണുന്ന മാതൃകയിലാവും ജാലകം ലഭിക്കുക. ഇതില്‍ ക്ലാസിലെ ഡിവിഷനുകളുടെ എണ്ണം നിലവില്‍ 0 എന്നായിരിക്കും രേഖപ്പെടുത്തിയിട്ടുണ്ടാവുക. തുടര്‍ന്ന് ലോഗൗട്ട് ചെയ്യുക

എല്ലാ യൂസര്‍മാരും ഒരു തവണ ലോഗിന്‍ ചെയ്‍തു എന്നുറപ്പാക്കണം. തുടര്‍ന്ന് സമ്പൂര്‍ണ്ണയില്‍ പ്രധാനാധ്യാപകനായി വീണ്ടും ലോഗിന്‍ ചെയ്ത് iExaMS ഐക്കണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ താഴെക്കാണുന്ന ജാലകം ലഭിക്കും ഇതില്‍ പ്രധാനാധ്യാപകന്റെയും വിദ്യാലയത്തിലെയും വിശദാംശങ്ങള്‍ ചേര്‍ക്കുന്നതിനുള്ള ജാലകം ആവും ലഭിക്കുക. ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിന് പ്രസ്തുത ഫീല്‍ഡിന് നേരെയുള്ള Edit ബട്ടണ്‍ അമര്‍ത്തുക
നിര്‍ബന്ധമായും മാറ്റങ്ങള്‍ വരുത്തേണ്ടത് ഡിവിഷന്‍ ഏന്നതില്‍ ആണ്  ഇതിന് നേരെയുള്ള എഡിറ്റ് ബട്ടണ്‍ അമര്‍ത്തുമ്പോള്‍ താഴെക്കാണുന്ന ജാലകം ദൃശ്യമാകും



ഇതില്‍ ഓരോ ഡിവിഷനിലെയും കുട്ടികളുടെ എണ്ണം (സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്നത് പോലെ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാൻ ഉദ്ദേശിക്കുന്നവരുടെ, ഒഴിവാക്കേണ്ടവരെ ഒഴിവാക്കിയ ശേഷമുള്ളത്) കൃത്യമായി നല്‍കണം. ഈ എണ്ണത്തില്‍ മാറ്റം വന്നാല്‍ അവസാനം കണ്‍ഫേം ചെയ്യാന്‍ സാധിക്കാതെ വരും Boy , Girl തിരിച്ച് കൃത്യമായ എണ്ണം നല്‍കി Update ചെയ്യുക

തുടര്‍ന്ന് Signature എന്നതിന് നേരെയുള്ള Edit ബട്ടണ്‍ ക്ലിക്ക് ചെയ്ത് പ്രധാനാധ്യാപകന്റ സ്‍കാന്‍ ചെയ്ത സിഗ്‍നേച്ചര്‍ അപ്‍ലോഡ് ചെയ്യണം . 150x200 pixel size ല്‍ 1MBയില്‍ കുറവുള്ള ഇമേജ് ആവണം സ്കാന്‍ ചെയ്ത് അപ്‍ലോഡ് ചെയ്യേണ്ടത്

to browse a new image എന്നതില്‍ ക്ലിക്ക് ചെയ്ത് Signature അപ്‍ലോഡ് ചെയ്യാവുന്നതാണ്. എല്ലാ ക്ലാസ് ടീച്ചര്‍ യൂസര്‍മാരെയും തയ്യാറാക്കി അവര്‍ ലോഗിന്‍ ചെയ്തിട്ടുണ്ടെങ്കില്‍ Assign Division for Teachers എന്നതില്‍ Completed എന്ന് കാണാം. ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് Save and Initiate നല്‍കുന്നതോടെ വിദ്യാലയത്തിന്റെ iExaMS ലെ User Creation & School Initiation പൂര്‍ത്തിയാകും . തുടര്‍ന്ന് സര്‍ക്കുലറില്‍ പറയുന്ന സമയക്രമപ്രകാരം കുട്ടികളെ ചേര്‍ക്കുകയും മറ്റ് പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യാവുന്നതാണ്




 


Rate this article

Getting Info...

Post a Comment

Cookies Consent

This website uses cookies to ensure you get the best experience on our website.

Cookies Policy

We employ the use of cookies. By accessing Lantro UI, you agreed to use cookies in agreement with the Lantro UI's Privacy Policy.

Most interactive websites use cookies to let us retrieve the user’s details for each visit. Cookies are used by our website to enable the functionality of certain areas to make it easier for people visiting our website. Some of our affiliate/advertising partners may also use cookies.